ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളും തന്നെ ബഹുമതികള്‍ നല്‍കി തങ്ങളുടെ പൌരന്മാരെ ആദരിക്കറുണ്ട്. രാജ്യത്തിനു നല്‍കുന്ന മാത്രുകയും ജീവിതത്തിന്ടെ വിവിധ മേഖലകളില്‍ അവര്‍ അര്‍പ്പിക്കുന്ന സ്തുത്യര്‍ഹവും വൈശിഷ്ട്ട്യവുമായ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ്‍ ഈ ബഹുമതിക്കായി പരിഗണിക്കുന്നത്. സൈനിക ബഹുമതികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയും അത്തരം പത്ത് പുരസ്കാരങ്ങള്‍ കാലങ്ങളായി നല്‍കി വരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ഭാരതം നല്‍കി വരുന്ന ഇത്തരം ബഹുമതികള്‍ക്ക് സ്വദേശികളും വിദേശികളും ഏറെ വില കല്‍പ്പിച്ചിരുന്നു. എന്നല്‍ അടുത്തിടെയായി ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്കാരങ്ങളുടെ യശ്ശസ്സിന്‍ കോട്ടം തട്ടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അനര്‍ഹരായ പലരും ഈ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നതു തന്നെ.
ഭാരതം അന്തര്‍ദ്ദേശ്ശീയ തലത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്ന്ന ബഹുമതി ഗാന്ധി പീസ് പ്രൈസ് എന്ന പേരിലാണു അറിയപ്പെടുന്നത് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 125-ം ജന്മദിനത്തോടനുബന്ധിച്ച് 1995 ലാണു ഈ ബഹുമതി ഏര്‍പ്പെടുത്തിയത്. ഒരു കോടി രൂപ സമ്മാനത്തുകയുള്ള ഗാന്ധി പീസ് പ്രൈസ് ആദ്യം നല്‍കിയത് താന്‍സിയന്‍ പ്രസിഡന്‍റ്റ് ജൂലിയസ്സ് നെരേരയ്ക്കാണ്. നെല്‍സണ്‍ മണ്ഡേല, ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഉള്‍പ്പെടെ 13 പേര്‍ ഇതുവരെ ഗാന്ധി പീസ് പ്രൈസിനു അര്‍ഹരായിട്ടുണ്ട്. ദേശീയ തലത്തില്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണു ഭാരതരത്ന. 1954 ലില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരത്തിന്‍ ഇന്നോളം 41 പേര്‍ അര്‍ഹരായിട്ടുണ്ട്. ആദ്യം ഈ ബഹുമതിക്ക് അര്‍ഹനായത് ഡോ. എസ്.രാധാക്രിഷ്ണനാണ്. പിന്നേട് ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രപതിയായി ചുമതലയേറ്റു. സി.രാജഗോപാലാചാരി,ഡോ.സി.വി.രാമന്‍(1954), ജവഹര്‍ലാല്‍ നെഹ്രു(1955),ഡോ.രാജേന്ദ്രപ്രസാദ്(1962),ഇന്ദിരാഗാന്ധി(1971), കെ. കാമരാജ്(1976),മദര്‍ തെരേസ്സ(1990),രാജീവ് ഗാന്ധി(1991-മരണാനന്തരം) സുഭാഷ് ചന്ദ്ര ബോസ്സ്(1992-മരണാനന്തരം),ഡോ.എ.പി.ജെ.അബ്ദുള്‍ കലാം(1997) തുടങ്ങിയവര്‍ ഭാരത രത്ന ബഹുമതികള്‍ നേടിയിട്ടുണ്ട്.ലതാ മങ്കേഷ്കര്‍,ഉസ്താഡ് ബിസ്മില്ലാ ഖാന്‍ തുടങ്ങിയവര്‍ക്കണു അവസാനം ഭാരത് രത്ന സമ്മാനിച്ചത്.2001 നു ശേഷം ഈ ബഹുമതിക്ക് ആരേയും പരിഗണിച്ചിട്ടില്ല.പദ്മ ബഹുമതികള്‍ പദ്മവിഭൂഷണ്‍,പദ്മഭൂഷണ്‍,പദ്മശ്രീ എന്നീ ക്രമത്തിലാണു നല്കി വരുന്നത്.ഇന്ത്യയിലെ രന്ദാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണു പദ്മവിഭൂഷണ്‍,ഇത്തവണ പത്തു പേരാണ്‍ ഈ ബഹുമതിക്ക് അര്‍ഹരായിര്ക്കുന്നത്. 1977 മുതല്‍ 1980 വരെ ഈ ബഹുമതി കൊടുക്കുന്നത് നിര്‍ത്തി വച്ച്രുന്നു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബഹുമതിയായി പഡ്മഭൂഷണേയും നാലാമത്തേതായി പദ്മശ്രീ യേയും പരിഗണിക്കുന്നു.ഇവ ആര്‍ക്കൊക്കെ കൊടുക്കുണമെന്നു തീരുമാനമെടുക്കുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്.കൂടാതെ രാഷ്ട്രപതിക്കും പുരസ്കാരത്തിനു ശുപാര്‍ശ ചെയ്യാം..കൂടാതെ സാഹിത്യ രംഗത്ത് ജ്ഞാനപീഠം, കലാരംഗത്ത് സംഗീത-നാടക അക്കാഡമി അവാര്‍ഡ്, സിനിമാ രംഗത്തു ദാദാ ഫാല്‍ക്കെ അവാര്‍ഡ്, കായിക രംഗത്തു രാജീവ് ഗാന്ധി ഖേല്‍ രത്ന അര്‍ജുന അവാര്‍ഡ്, കായികരംഗത്തെ പരിശീലനത്തിനു ദ്രോണാചാര്യ എന്നീ ബഹുമതികളും സമ്മാനിക്കുന്നു. ഇതു കൂടാതെ ദേശീയ തലത്തില്‍ ദേശീയ സിനിമാ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും നല്‍കി വരുന്നുണ്ട്. സിനിമയിലെ എല്ലാ മേഖലകളേയും തരം തിരിച്ചാണ്‍ ദേശീയ സിനിമാ അവാര്‍ഡില്‍ ആദരിച്ചു വരുന്നത്.ഇത്തരം ബഹുമതികള്‍ വാങ്ങുന്നവര്‍ രാജ്യത്തിനു മാത്രുകയാക്കേണ്ട്താണ്. അതു പോലെ തന്നെ രാജ്യാഭിമാനവും, രാജ്യസ്നേഹവും നിയമങ്ങള്‍ അനുശാസിക്കുന്നവരുമാകണമ്
നിര്‍ഭാഗ്യമെന്ന് പറയട്ടെ പത്മ പുരസ്കാരങ്ങള്‍ നേടുന്ന സിനിമാ-കായിക രംഗത്തുള്‍പ്പെടെ ഉള്ള 90% ആളുകളും മാത്രുകകളേ ആകുന്നില്ല. പ്രൊഫഷണലുകളായ എത്ര സിനിമാ-കായിക താരങ്ങളാണ്‍ യഥാര്‍ത്ഥ വരുമാന നികുതി അടക്കാറുള്ളത്.സ്വാതന്ത്ര്യദിനത്തിലോ റിപ്പബ്ലിക് ദിനത്തിനോ എങ്കിലും പതാക ഉയര്‍ത്തി ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ ഇവര്‍ക്ക് കഴിയുമോ... പരസ്യത്തിന്റെ അകമ്പടിയില്ലാതെ ദേശീയ പതാക നെഞോട് ചേര്‍ക്കാന്‍ കഴിയുമോ ഇവര്‍ക്ക്.
കഴിഞ്ഞ തവണ പുരസ്കാരങ്ങള്‍ നേടിയവരില്‍ ചിലരെ വിലയിരുത്തുമ്പോല്‍ നമുക്ക് തെറ്റു പറ്റിയോ എന്ന് സംശയിക്കേണ്‍ടിയിരിക്കുന്നു. കേന്ദ്ര മന്ത്രാലയത്തിന്ടെ മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനെറ്റ് സെക്രട്ടറി നരേഷ് ചന്ദ്ര എന്നിവര്‍ക്കു പദ്മവിഭൂഷന്‍ നല്‍കിയതിനു ന്യായീകരണമില്ല. ഇതൊക്കെ ഈ പുരസ്കാരത്തിന്ടെ മാറ്റു കുറച്ചിരിക്കുന്നു.
മുന്‍ കാലങ്ങളില്‍ പദ്മ പുരസ്കാരങ്ങള്‍ നേടിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായകമാകും. ഇതോടൊപ്പം ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുകയും വേണം. അല്ലെങ്കില്‍ വനംകൊള്ളക്ക് മരണാനന്തര ബഹുമതിയായി വീരപ്പനും ഒക്കെ പദ്മ പുരസ്കാരങ്ങള്‍ നല്കാന്‍ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്താല്‍ പോലും സംശയിക്കേണ്ടതില്ല.
---------------------------------------------------------------------------------

No comments:
Post a Comment