Blog Archive

Wednesday, October 27, 2010

ഹര്‍ത്താല്‍ പണിമുടക്ക്‌ : തപാല്‍, കൊറിയര്‍, ബാങ്കിംഗ്‌ മേഖലയെ ഒഴിവാക്കണം

ര്‍ത്താല്‍, പണിമുടക്ക്‌ തുടങ്ങിയ സമരങ്ങള്‍ ഇന്ന്‌ സാധാരണയായിതീര്‍ന്നിരിക്കുന്നു. മഴ പെയ്യുന്നതുപോലെയോ ഇടിവാള്‍ മിന്നുന്നതുപോലെയോ ഇവ എപ്പോള്‍ വേണമെങ്കിലും വരാം!
ഇത്തരം സമരങ്ങള്‍ അരങ്ങേറുമ്പോള്‍ സാധാരണയായി ആശുപത്രി, പാല്‍, പത്രം തുടങ്ങിയ ചുരുക്കം സര്‍വ്വീസുകളെ പരിധിയില്‍നിന്നും ഒഴിവാക്കാറുണ്ട്‌. ആ ഗണത്തിലേയ്‌ക്ക്‌ തപാല്‍, കൊറിയര്‍, ബാങ്കിംഗ്‌ സര്‍വ്വീസുകളെക്കൂടി ഉള്‍പ്പെടുത്താന്‍ രാഷ്‌ട്രീയകക്ഷികള്‍ തയ്യാറാകണം.
തപാല്‍, കൊറിയര്‍, ബാങ്കിംഗ്‌ സര്‍വ്വീസുകളില്‍ ഒരു ദിവസത്തെ താമസം പലപ്പോഴും ആളുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. വിദേശത്ത്‌ തൊഴില്‍തേടി പോകുന്നവരെയും അത്യാവശ്യ സാധനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ അയയ്‌ക്കേണ്ടവര്‍ക്കും കിട്ടേണ്ടവര്‍ക്കും കുറച്ചൊന്നുമല്ല ദുരിതം വരുത്തിവയ്‌ക്കുന്നത്‌. പണമിടപാടുകള്‍ നടക്കാതെ വന്നാലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്‌. സ്വന്തമായി ഇത്തരം ഏതെങ്കിലും അനുഭവമുണ്ടായാല്‍ ബുദ്ധിമുട്ട്‌ മനസ്സിലാക്കാവുന്നതേയുള്ളു. ഇക്കാര്യത്തില്‍ രാഷ്‌ട്രീയകക്ഷികള്‍ ഇച്ഛാശക്തി പ്രകടിപ്പിക്കണം.



എബി ജെ. ജോസ്‌

28-12-2009

No comments: