Blog Archive

Wednesday, October 27, 2010

പ്ലീസ്‌... ഞങ്ങളെ ഭീകരവാദികളാക്കരുത്‌

ക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുജനം വിധിയെഴുതിയതിനെത്തുടര്‍ന്നാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്‌. അന്നു മുതല്‍ ജനത്തെ തോല്‍പ്പിക്കുന്ന കാര്യങ്ങളില്‍ മറ്റാര്‍ക്കും മത്സരിക്കാനാവാത്ത വിധം ബഹുദൂരം മുന്നിലാണ്‌ ഈ സര്‍ക്കാര്‍.
സി.പി.എമ്മാണ്‌ ഈ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടി. സി.പി.എം. ഇപ്പോള്‍ നടത്തിവരുന്ന അഞ്ചുദിവസത്തെ പോസ്റ്റ്‌ ഓഫീസ്‌ ഉപരോധസമരം കേരള ജനതയെ ഒന്നടങ്കം തോല്‌പിച്ചുകഴിഞ്ഞു. വിലക്കയറ്റത്തിനും ഭീകരവാദത്തിനുമെതിരെയാണത്രെ ഉപരോധം. ഈ സമരം കഴിയുമ്പോള്‍ വിലക്കയറ്റം കുറയുമോ? പോസ്റ്റോഫീസ്‌ ഉപരോധിച്ചാല്‍ ഭീകരവാദം ഇല്ലാതാകുമോ? ഞാന്‍ ഒരു ഭീകരവാദിയല്ല. ഭീകരവാദത്തെ എതിര്‍ക്കുകയും ചെയ്യുന്നു. പക്ഷേ, പിണറായി വിജയന്‍ അടക്കമുള്ള സഖാക്കളോട്‌ ഒരു അഭ്യര്‍ത്ഥനയുണ്ട്‌. ഇത്തരത്തിലുള്ള സമരങ്ങളിലൂടെ ബുദ്ധിമുട്ടിക്കരുത്‌. പ്രതിഷേധിക്കാന്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്‌. ഇങ്ങനെയുള്ള സമരങ്ങള്‍ തുടര്‍ന്നാല്‍ ഒരുപക്ഷേ ഞാന്‍... എന്നെപ്പോലുള്ളവര്‍ ഭീകരവാദികളായി മാറിയെന്നിരിക്കും! പ്ലീസ്‌.... എന്നെ.... ഞങ്ങളെ നിങ്ങള്‍ ഭീകരവാദികളാക്കരുത്‌.


എബി ജെ. ജോസ്‌

10-03-2010

No comments: