കഴിഞ്ഞ പാര്‍ലമെന്റില്‍ കേരളത്തില്‍നിന്നും 20 പ്രതിനിധികളും മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിനെയാണ് പിന്തുണച്ചത്. ഇതുകൊണ്ട് കേരളത്തിനു പ്രത്യേക പ്രയോജനമൊന്നും ലഭിച്ചില്ല. അതേസമയം ഇതിലും അംഗബലം കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രതിനിധികളെക്കൊണ്ട് ഏറെ നേട്ടം ഉണ്ടാവുകയും ചെയ്‌തു. ഒരു റെയില്‍വേ കോച്ചു ഫാക്‌ടറി വന്നതുകൊണ്ടോ ഏഴിമല നാവിക അക്കാദമി വന്നതുകൊണ്ടോ കേരളത്തിനു വികസനമുണ്ടാവുകയില്ല; ചെറിയ കേരളത്തിനു അത്രയും `സ്‌പേസ്' നഷ്‌ടമായെന്നു മാത്രം. `സ്‌പേസ്' നഷ്‌ടം വരുമെന്നതിനാല്‍ ഇവയൊന്നും തങ്ങളുടെ സംസ്ഥാനത്ത് വേണമെന്നു മറ്റാരും വാശിപിടിച്ചതുമില്ല. കോച്ചു ഫാക്‌ടറിയിലും നാവിക അക്കാദമിയിലും ജോലി യോഗ്യതയുടെ അടിസ്ഥാനത്തിലായതിനാല്‍ എവിടെയായാലും അര്‍ഹരായ മലയാളിക്കു ലഭിക്കും. അതേസമയം നാലു നല്ല ട്രെയിനുകള്‍ കേരളത്തിലോടിക്കാനോ പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാവുമ്പോള്‍ ഉടന്‍ ആശ്വാസം ലഭ്യമാക്കാനോ ഒന്നും നമ്മുടെ പ്രതിനിധികളുടെ ശക്തിക്കു കഴിഞ്ഞിരുന്നില്ല. സോണിയാഗാന്ധിയുടെയും കാരാട്ടിന്റെയും ബര്‍ദ്ദാന്റെയും കരങ്ങള്‍ക്ക് ശക്തി പകരുക മാത്രമായിരുന്നു നമ്മുടെ മുഖ്യ അജണ്ട.
ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടായേ പറ്റൂ. സംസ്ഥാനത്തിന്റെ ആവശ്യം നേടാന്‍ കക്ഷിരാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടാവണം. തമിഴ്‌നാടിനെപ്പോലെ, ആന്ധ്രയെപ്പോലെ നമ്മുടെ നാട്ടില്‍ വികസനമെത്തിക്കാന്‍ കഴിയുമെന്ന് നമ്മുടെ പ്രതിനിധികള്‍ ഇനിയെങ്കിലും തെളിയിക്കണം.
എബി ജെ. ജോസ്
19-05-09
No comments:
Post a Comment