തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വിഭാഗത്തെ അപരന്മാര്‍ എന്നു പറഞ്ഞ് ആക്ഷേപിക്കുന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്. എല്ലാ നിബന്ധനകളും പാലിക്കുന്നതുകൊണ്ടാണല്ലോ അവരുടെ നാമനിര്‍ദ്ദേശപത്രിക വരണാധികാരി സ്വീകരിക്കുന്നത്. ഒരേ പേരില്‍ രണ്ടും അതിലധികവും ആളുകള്‍ മത്സരംഗത്തുണ്ടെങ്കിലും അവരുടെ തെരഞ്ഞെടുപ്പ് അടയാളങ്ങള്‍ വ്യത്യസ്‌തമായിരിക്കുമല്ലോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിച്ചാല്‍ ഒരേ പേരുകാരെപ്പറ്റി വോട്ടര്‍മാര്‍ക്ക് ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാന്‍ പറ്റും. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം ഫോട്ടോകൂടി പതിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്കു ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാം. അതിനാകട്ടെ വന്‍ചെലവില്ലതാനും. ഇക്കാര്യങ്ങള്‍ ഇത്തവണ മുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിഗണിച്ചാല്‍ അപരന്മാരെന്ന ആക്ഷേപം ഇല്ലാതാക്കാം. ഇതോടൊപ്പം തെരഞ്ഞെടുപ്പ് സ്റ്റേഷനു അമ്പത് മീറ്റര്‍ മുന്നിലായി എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ചിത്രങ്ങളും തെരഞ്ഞെടുപ്പടയാളങ്ങളും പേരും വോട്ടിംഗ്‌യന്ത്രത്തിലേതുപോലെ വോട്ടര്‍മാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ ക്രമം കൃത്യമായി മനസ്സിലാക്കാനും കൃത്യമായി വോട്ടു ചെയ്യാനും ഇതു സഹായകമാകും.
02/04/09

No comments:
Post a Comment