സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഏറെ ആദരിക്കപ്പെടേണ്ടത് നമ്മുടെ ദേശീയപതാകയാണ്. നിര്‍ഭാഗ്യവശാല്‍ ദേശീയപതാകയുടെ ഉപയോഗക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തതുമൂലം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. പലപ്പോഴും സന്നദ്ധസംഘടനകളുടെയോ രാഷ്‌ട്രീയസംഘടനകളുടെയോ കൊടികള്‍ക്കു കിട്ടുന്ന പ്രാധാന്യം പോലും ദേശീയപതാകയ്‌ക്ക് കിട്ടാറില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം (ആര്‍ട്ടിക്കിള്‍ 51 A) ഓരോ പൗരന്റെയും കടമയാണ് ദേശീയപതാകയെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുകയെന്നത്.
നമ്മെ ഒന്നാക്കുന്ന, ആയിരങ്ങള്‍ ജീവന്‍ വെടിഞ്ഞും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹത്വമുള്‍കൊള്ളുന്ന, നമ്മുടെ ദേശീയപതാക ആദരവോടെ എല്ലാ ഭവനങ്ങളിലും പരപ്രേരണ കൂടാതെ ഉയര്‍ത്തുന്ന കാഴ്‌ച എന്നാണ് കാണാനാകുക. വരുന്ന സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ ദേശീയപതാക ഒരിടത്തും അവഹേളിക്കപ്പെടുകയില്ലെന്ന് നമ്മുക്ക് പ്രതിജ്ഞയെടുക്കാം. അതോടൊപ്പം വെറും ചടങ്ങിനായി മാത്രം ദേശീയപതാക ഉയര്‍ത്താതെ സ്വാതന്ത്ര്യത്തിന്റെ മഹത്വം വരും തലമുറയ്‌ക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരവസരമായികൂടി സ്വാതന്ത്ര്യദിനത്തെ നാം കാണേണ്ടിയിരിക്കുന്നു.
ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ ദേശീയപതാക ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ദേശീയപതാക ഉയര്‍ത്തി പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം. ആ സ്ഥാനമാണ് മാന്യം എന്ന് വ്യക്തമാക്കിയിരിക്കുകയും വേണം. പതാക ഉയര്‍ത്തുന്നത് വേഗത്തിലും താഴ്‌ത്തുന്നത് സാവധാത്തിലും ആദരവോടെയും ആയിരിക്കണം. ലംബമായ സ്‌തംഭത്തിലാണ് പതാക ഉയര്‍ത്തുന്നതെങ്കില്‍ കുങ്കുമവര്‍ണ്ണം മുകളിലും തിരശ്ചീനമായി തൂക്കിയിടുകയാണെങ്കില്‍ കുങ്കുമവര്‍ണ്ണം വലതുവശത്തും (പതാകയ്‌ക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ ഇടത്) ആയിരിക്കണം. പ്രതിമകളുടെയോ സ്‌മാരകങ്ങളുടെയോ മറയായി ത്രിവര്‍ണ്ണപതാക ഉപയോഗിക്കരുത്. കേടു വന്നതോ മുഷിഞ്ഞതോ ആയ പതാക പുറത്ത് കാണിക്കരുത്. ആരെയും ഒന്നിനെയും പതാക താഴ്‌ത്തി അഭിവാദ്യം ചെയ്യരുത്. ദേശീയപതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റേതെങ്കിലും പതാകയോ തോരണമോ പൂവോ മാലയോ ഒന്നും കെട്ടരുത്. നിയമം അനുവദിക്കുന്ന ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഒരിക്കലും ദേശീയപതാകയുടെ വശങ്ങളിലും തുല്യ ഉയരത്തില്‍ മറ്റൊന്നും കെട്ടരുത്. തോരണമായോ മറ്റേതെങ്കിലും അലങ്കാരവസ്‌തുവായോ പതാക ഉപയോഗിക്കാന്‍ അനുവാദമില്ല. ദേശീയപതാകയെന്നു തോന്നുമാറ് വര്‍ണ്ണത്തുണികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യാന്‍ പാടില്ല. കേടുവരാനോ പൊടിയും ചെളിയും പുരളാനോ ഇടയാകുന്ന വിധം പതാക വയ്‌ക്കരുത്. കേടു വരുകയോ അഴുക്കാകുയോ ചെയ്‌ത പതാക അങ്ങുമിങ്ങുമിടാന്‍ പാടില്ല. രഹസ്യമായി കത്തിച്ചോ മറ്റോ നശിപ്പിച്ചു കളയണം. പതാകയില്‍ ഒന്നും എഴുതരുത്. പരസ്യത്തിന് ഉപയോഗിക്കരുത്. പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പരസ്യങ്ങള്‍ പതിക്കുകയോ കെട്ടിത്തൂക്കുകയോ അരുത്. ഇതോടൊപ്പം സ്വാതന്ത്ര്യത്തലേന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദേശീയപതാക വെറുതെ കമ്പില്‍ കെട്ടിത്തൂക്കിപോകുന്നത് സ്ഥിരമായിരിക്കുകയാണ്. തെറ്റായ ഈ നടപടി ഇത്തവണ ഉണ്ടാവാന്‍ ഇടയാക്കരുത്. കൊടിമരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ മാന്യമായ രീതിയില്ലാതെ ദേശീയപതാക പ്രദര്‍ശിപ്പിക്കരുത്.
സൂര്യാസ്‌തമയത്തിനു ശേഷം പതാക അഴിച്ചു മാറ്റണം. ഭാരതത്തിലെ പുരുഷന്മാരും സ്‌ത്രീകളും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്‌ത ത്യാഗങ്ങളെ ദേശീയപതാക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എവിടെ ദേശീയപതാക ഉപയോഗിക്കുന്നുവോ അവിടെ സര്‍വ്വമാന്യമായ സ്ഥാനം അതിനായിരിക്കും. പതാകയിലെ നിറങ്ങള്‍ കലര്‍പ്പില്ലാതെ, മങ്ങലില്ലാതെ പ്രകാശിക്കുകയും വേണം.
08/05/2008
No comments:
Post a Comment