Blog Archive

Friday, November 5, 2010

ഗാന്ധിജിയും നോട്ടും പിന്നെ മായാവതിയും

ബി.എസ്‌.പി. നേതാവും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമാണ്‌ മായാവതി. രാഷ്‌ട്രീയരംഗത്തായതിനാല്‍ പല ആരോപണങ്ങളും മായാവതിക്കെതിരെ ഉയര്‍ന്നു വരാറുണ്ട്‌. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ബി.എസ്‌.പി. ആഘോഷത്തോടനുബന്ധിച്ച്‌ കോടികളുടെ നോട്ടുമാല അണിഞ്ഞതു സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരിക്കുകയാണ്‌. രാഷ്‌ട്രീയ എതിരാളികള്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച ആക്ഷേപം മാത്രമാണ്‌ മായാവതിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്‌. എന്നാല്‍ മാല ഉണ്ടാക്കാന്‍ കറന്‍സിനോട്ട്‌ ഉപയോഗിക്കുന്നത്‌ ദുരുപയോഗമാണെന്നു റിസര്‍വ്വ്‌ ബാങ്ക്‌ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നോട്ടുമാലയ്‌ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ്‌ ബാങ്കിനുവേണ്ടി 2008 മാര്‍ച്ച്‌ 25-നു മാനേജര്‍ കെ.സി.എന്‍.നായര്‍ അയച്ച സന്ദേശത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടയാളമായ കറന്‍സിനോട്ടിനെ ദുരുപയോഗിക്കരുതെന്നു റിസര്‍വ്‌ ബാങ്ക്‌ പറയുന്നു. അതുപോലെതന്നെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ പരാതിയെത്തുടര്‍ന്നു 2007 ഒക്‌ടോബര്‍ അഞ്ചിനു നോട്ടുകളില്‍ എഴുതുന്നതും പിന്‍ചെയ്യുന്നതും ക്ലീന്‍ നോട്ട്‌ പോളിസിക്ക്‌ എതിരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

നോട്ടുമാലയിലൂടെ മായാവതി രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിച്ചിരിക്കുകയാണ്‌. രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്‌ത കറന്‍സിനോട്ട്‌ ഹാരമായി അണിഞ്ഞതിലൂടെ ഗാന്ധിജിയെയും മായാവതിയും ബി.എസ്‌.പി.യും അവഹേളിച്ചു. ഹൈന്ദവവിശ്വാസപ്രകാരം കറന്‍സി (ധനം) ലക്ഷ്‌മിയാണ്‌. ധനം ദേവതയാണ്‌. ലക്ഷ്‌മീദേവതയെയും മായാവതി അപമാനിച്ചിരിക്കുകയാണ്‌. ലോകത്ത്‌ മറ്റൊരിടത്തും കറന്‍സിയെ ഈ വിധം അപമാനിക്കുന്ന ഒരു ജനതയും രാഷ്‌ട്രീയനേതൃത്വവും ഉണ്ടാവില്ല.
 
17/03/2010

No comments: